Thursday, June 19, 2025

സ്‌കൂള്‍ കലോത്സവം:
സാംസ്‌കാരിക പരിപാടികള്‍ ബീച്ചില്‍

Must Read

കോഴിക്കോട്: ജനുവരി 3 മുതല്‍ 7 വരെ നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാവും പരിപാടികള്‍ അരങ്ങേറുക. വൈകുന്നേരം അഞ്ചുമണി മുതല്‍ പത്തുമണിവരെ ആവും പരിപാടികള്‍. വൈകുന്നേരം അഞ്ചുമുതല്‍ 5.30 വരെ മത്സര വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കാന്‍ ഈ വേദി പ്രയോജനപ്പെടുത്തും. 5 30 മുതല്‍ 6 30 വരെ സാംസ്‌കാരിക പ്രഭാഷണം, തുടര്‍ന്ന് കലാപരിപാടികള്‍ ഇങ്ങനെയാണ് ക്രമീകരണം. ചണ്ഡാലഭിക്ഷുകിയുടെ ദൃശ്യവിഷ്‌കാരം, സൂഫി സംഗീതം, ഗസല്‍, ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഗാനമേള, ജില്ലയിലെ കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മ (ആക്ട്) നടത്തുന്ന പരിപാടികള്‍, പഴയകാല ചലച്ചിത്ര ഗാനമേള, മയക്കുമരുന്നിന് എതിരെയുള്ള ദൃശ്യ ശില്പം, മധുരം മലയാളം, തോല്‍പ്പാവക്കൂത്ത്, കഥക് നൃത്തം തുടങ്ങിയവ അവതരിപ്പിക്കും.
സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്നോടിയായി 61 ചിത്രകാരന്മാര്‍ അണിനിരക്കുന്ന സമൂഹ ചിത്രരചനയും നടക്കും. അവസാന ദിവസം ഓപ്പണ്‍ ഫോറവും ഉണ്ടാകും. മൂന്നിന് വിദ്യാഭ്യാസ മന്ത്രി, ജില്ലയിലെ മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമേ എം മുകുന്ദന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, കൈതപ്രം, സുനില്‍ പി ഇളയിടം എന്നിവര്‍ എത്തിച്ചേരും. ജില്ലയിലെ എംപിമാര്‍ എംഎല്‍എമാര്‍ കോര്‍പ്പറേഷന്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി ചടങ്ങുകളില്‍ പങ്കെടുക്കും. സാംസ്‌കാരിക കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ അധ്യക്ഷനായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img