മംഗളൂറു: നഗരത്തില്‍ കല്ലപുവില് ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര് മരിച്ചു.ജെപ്പു ടണ്ഡോളിഗെയിലെ ഗംഗാധര്‍(45),കൊണാജെ പജീറിലെ നേത്രാവതി (48) എന്നിവരാണ് മരിച്ചത്.നേത്രാവതിയുടെ മകള്‍ മോക്ഷ(നാല്),ബന്ധു ജ്ഞാനേഷ്(അഞ്ച്) എന്നിവക്ക് പരുക്കേറ്റു.

കല്ലപു ഗ്ലോബല്‍ മാര്‍ക്കറ്റില്‍ പച്ചക്കറി ഇറക്കി പുറത്തേക്ക് വരുകയായിരുന്ന ലോറി കൊണാജെയിലേക്ക് പോവുകയായിരുന്ന ഗംഗാധരന് ഓടിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇയാളുടെ പരിചയക്കാരിയാണ് മരിച്ച നേത്രാവതി.