Saturday, June 21, 2025

സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം

Must Read

കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടത്തില്‍ ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ഇടച്ചേരി കെമ്പ്രക്കാവില്‍ മഹേഷ് ബാബുവും അദ്ദേഹത്തിന്റെ മകളുടെ മകനായ ആഗ്നേയുമാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് പുതിയകാവിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിന് പിന്നില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
ദേശീയപാതയില്‍ ഇന്ന് രാവിലെ 10.45ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. മഹേഷ് ബാബുവും പേരക്കുട്ടിയും സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img