Friday, June 20, 2025

സൈനിക സേവനത്തിന് അഗ്‌നിപഥ് പദ്ധതി

Must Read

ന്യൂഡല്‍ഹി: സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റ് നയം പ്രഖ്യാപിച്ച്കേന്ദ്ര സര്‍ക്കാര്‍. അഗ്‌നിപഥ് എന്ന പദ്ധതിയാണ് പുതുതായി പ്രഖ്യാപിച്ചത്.ഇടക്കാല സേവന മാതൃകയില്‍ നാലു വര്‍ഷത്തെ സൈനിക സേവനമാണിത്.

പുതിയ തീരുമാനം ചരിത്രം രചിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ച പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. പദ്ധതി പ്രഖ്യാപനത്തില്‍ കരസേന,നാവികസേന, വ്യോമസേന മേധാവികള്‍ സന്നിഹിതരായിരുന്നു.

പദ്ധതി വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്‌നിവീര്‍ എന്നറിയപ്പെടും.
കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുക.അഗ്‌നിവീരരുടെ വിദ്യാഭ്യാസ യോഗ്യത സാധാരണ സോനാംഗങ്ങളുടെത് തന്നെയാകും. അഗ്‌നിപഥ് പദ്ധതി വഴി സ്ത്രീകള്‍ക്കും സേനയില്‍ അംഗമാകാമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ പറഞ്ഞു.

അഗ്‌നിപഥ് പദ്ധതി പ്രകാരം 17.5 വയസിനും 21 വയസിനും ഇടയിലുളള 45,000 ഓളം പേര്‍ക്ക് നാലു വര്‍ഷത്തേക്ക് സര്‍വീസില്‍ പ്രവേശിക്കാം. അടുത്ത 90 ദിവസത്തിനുള്ളില്‍ ആദ്യ റിക്രൂട്ട്‌മെന്റ് ആരംഭിക്കും.

ആറ് മാസത്തെ പരിശീലനം കൂടി ഉള്‍ക്കൊള്ളുന്നതാണ് നാലു വര്‍ഷ സര്‍വീസ്. ഈ കാലഘട്ടത്തില്‍ മാസം 30,000-40,000 രൂപ ശമ്പളവും അലവന്‍സും ലഭിക്കും. മെഡിക്കല്‍ -ഇന്‍ഷുറന്‍സും പരിരക്ഷ ഉണ്ടാകും. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സേനാംഗങ്ങളില്‍ 25 ശതമാനം പേര്‍ക്ക് സാധാരണ സേനാംഗായി തുടരാം. ഇവര്‍ക്ക് 15 വര്‍ഷത്തെ സര്‍വീസുണ്ടാകും. ആദ്യ ബാച്ച് 2013 ഓടു കൂടി തയാറാകുമെന്നും മന്ത്രി അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img