Wednesday, June 18, 2025

സൈക്കോളജി നാഷണല്‍ കരിയര്‍ കോണ്‍ക്ലേവ് സമാപിച്ചു

Must Read

കോഴിക്കോട്: ടീം ഇന്‍കുബേഷന്റെയും ഫാറൂഖ് കോളേജ് സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫാറൂഖ് കോളേജില്‍ നടന്ന മന:ശ്ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ കരിയര്‍ കോണ്‍ക്ലേവ് സമാപിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി പ്രൊഫസര്‍ ഡോ.ബേബി ഷാരി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജ് സൈകോളജി ഹെഡ് ഷിജു ജോസഫ്(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ),ഡോ .ലീമാ മോള്‍ മാത്യു (ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബാഗ്ലൂര്‍ ),ഡോ .പ്രേമാനന്ദ് (സെന്റ് ആഗ്‌നസ് കോളേജ് മംഗലാപുരം ),മുഹമ്മദ് റിയാസ് (കരിയര്‍ സൈക്കോളജിസ്റ്റ് ),ബൈജേഷ് രമേഷ് (മിനിര്‍വ യൂണിവേഴ്‌സിറ്റി കാലിഫോര്‍ണിയ )ടീം ഇന്‍കുബേഷന്‍ സാരഥികളായ സയ്യിദ് ഷഹീര്‍,നബീല്‍ മുഹമ്മദ് എന്നിവര്‍
പങ്കെടുത്തു.

ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ .ടി.മുഹമ്മദലി അധ്യക്ഷനായിരുന്നു.ഫാറൂഖ് കോളേജ് സൈക്കോളജി ഹെഡ് ഡോ .നിഷ സ്വാഗതം പറഞ്ഞു.കേരളത്തിലെ 40ലധികം കോളേജുകളില്‍ നിന്നായി 700ഓളം സൈക്കോളജി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.പതിനഞ്ചോളം വ്യത്യസ്ത യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്ര വിദ്യാര്‍ഥികള്‍ പങ്കെടുത്ത പാനല്‍ ഡിസ്‌കഷന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി നടന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img