കയര്‍ ഭൂവസ്ത്രം, ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ കുന്നുമ്മല്‍ ബ്ലോക്കില്‍ സംഘടിപ്പിച്ച സെമിനാര്‍ ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന കയര്‍ വികസന വകുപ്പിന്റെയും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ‘കയര്‍ ഭൂവസ്ത്രം, ഉപയോഗവും സാധ്യതകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വ്വഹിച്ചു. കോഴിക്കോട് നോര്‍ത്ത് കയര്‍ ഇന്‍സ്പെക്ടര്‍ ഇബ്രാഹിം കുട്ടി ക്ലാസ്സെടുത്തു.
കയര്‍ ഭൂവസ്ത്രം കൂടുതല്‍ ഉപയോഗിച്ച നരിപ്പറ്റ ഗ്രാമ പഞ്ചായത്തിനും ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വാങ്ങിയ കുറ്റ്യാടി ഗ്രാമപഞ്ചായത്തിനും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍, കോഴിക്കോട് കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി ശശികുമാര്‍, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ പ്രജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.