Wednesday, June 18, 2025

സെന്റ് വിന്‍സെന്റ് ഹോം ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Must Read
സെന്റ് വിന്‍സെന്റ് ഹോം ശതാബ്ദി ആഘോഷങ്ങള്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് ഹോം ശതാബ്ദി ആഘോഷങ്ങള്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നൂറ് വര്‍ഷം മുമ്പ് ഇത്തരമൊരു സ്ഥാപനം തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും ഇതിന്റെ നടത്തിപ്പുകാര്‍ സഹിച്ച പ്രയാസങ്ങളും ത്യാഗങ്ങളും വിവരണാതീതമാണെന്ന് മേയര്‍ പറഞ്ഞു. ദാരിദ്ര്യം, ജാതിമത വേര്‍തിരിവുകള്‍, സാമൂഹികമായ പിന്നോക്കാവസ്ഥ ഇതിനോടെല്ലാം പൊരുതിയാണ് സന്യാസിനീ സഭ ഇത്തരമൊരു സ്ഥാപനം പടുത്തുയര്‍ത്തിയത്. അവരുടെ സേവനം എക്കാലത്തും സ്മരിക്കപ്പെടേണ്ടതാണ്. മേയര്‍ പറഞ്ഞു.
കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു. രൂപതാ വികാരി ജനറല്‍ മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. സെന്റ് വിന്‍സെന്റ് ഹോമിലെ കുട്ടികളെ പരിപാലിക്കുന്ന മാലതിക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ദേവമാതാ പള്ളി വികാരി റാ. ജെറോം ചിങ്ങംതറ നിര്‍വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, കെ.പി.സി.സി അംഗം കെ.പി ബാബു, ഫാ. പയസ് വാചാപറമ്പില്‍, തോമസ് മാത്യു, സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഗീത ചാണേപ്പറമ്പില്‍, സെന്റ് വിന്‍സെന്റ് ഹോം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആഗ്നസ് അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img