Saturday, June 21, 2025

സുഹൃത്തിനെ കുത്തിയശേഷം യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി

Must Read

കൊച്ചി-തിങ്കളാഴ്ച വൈകിട്ട് കലൂര്‍ മാര്‍ക്കറ്റിനു സമീപം യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പിച്ച ശേഷം.തോപ്പുംപടി പള്ളിച്ചാല്‍ സ്വദേശി ക്രിസ്റ്റഫര്‍ ക്രൂസാണ്(24)സുഹൃത്ത് ആലുവ സ്വദേശി സച്ചിനെ കുത്തിയതിനുശേഷം ജീവനൊടുക്കിയത്.ആക്രമണത്തില്‍ കഴുത്തിനു മുറിവേറ്റ സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ മാര്‍ക്കറ്റിനു സമീപത്തെ പെറ്റ് ഷോപ്പിനുമുന്നിലെ പോസ്റ്റില്‍ വന്നിരുന്ന യുവാവ് കത്തികൊണ്ട് കൈയും കഴുത്തും മുറിക്കുകയായിരുന്നു.രക്തം വാര്‍ന്ന് കുഴഞ്ഞുവീണതോടെയാണ് കടക്കാരുടേയം വഴിയാത്രക്കാരുടേയും ശ്രദ്ധയില്‍പ്പെട്ടത്.വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു.

തോപ്പുംപടി പള്ളിച്ചാല്‍ റോഡ് സിറിള്‍ ക്രൂസിന്റെയും മാരി ക്രൂസിന്റെയും മകനാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ക്രിസ്റ്റഫര്‍.അടുത്ത സുഹൃത്തുക്കളായ സച്ചിനും ക്രിസ്റ്റഫറും ബിരുദപഠനം നടത്തിയത് ഒരുമിച്ചായിരുന്നു.സുഹൃത്ത് മരിച്ചെന്ന് കരുതിയാകാം ക്രിസ്റ്റഫര്‍ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.ക്രിസ്റ്റഫര്‍ അടുത്തിടെയാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്.വിഷാദമോ മറ്റ് മാനസികപ്രശ്‌നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ല.സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ സംഭവം പതിഞ്ഞിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img