കോഴിക്കോട്്: മെഡിക്കല്‍ കോളജിലെ സുരക്ഷാജീവനക്കാരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന് കൈമാറി. അക്രമം നടന്ന് 45 ദിവസം പിന്നിട്ടിട്ടും രണ്ടു പ്രതികളെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം എ.സി.പിക്ക് കൈമാറിയത്. കേസില്‍ ഡി.വൈ.എഫ്.ഐ ജില്ലാ ജോയന്റ് സെക്രട്ടറി അരുണ്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നിലവില്‍ മെഡിക്കല്‍ കോളജ് എസ്.ഐ എം.എല്‍ ബെന്നിലാലുവിനായിരുന്നു അന്വേഷണ ചുമതല. കേസില്‍ ഏഴു പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ അഞ്ചുപേര്‍ നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ബാക്കി രണ്ടുപേര്‍ ഉടന്‍ കീഴടങ്ങുമെന്ന് കരുതിയിരുന്നുവെങ്കിലും അവര്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍ പോവുകയാണുണ്ടായത്. ഇവരെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. ഇരിങ്ങാടന്‍പള്ളി സ്വദേശി പി.എസ് നിഖില്‍, കോവൂര്‍ സ്വദേശി ജിതിന്‍ലാല്‍ എന്നിവരാണ് ഒളിവില്‍ പോയത്. കീഴടങ്ങിയ അഞ്ചു പ്രതികള്‍ക്ക് ജാമ്യം കിട്ടിയതോടെ കേസ് ദുര്‍ബലമാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനെതിരെ സുരക്ഷാജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയുന്നു.