ദുബായ്: സമസ്ത മേഖലയിലും പിന്നോക്കം പോയ സമുദായത്തെ ദീര്‍ഘവീക്ഷണത്തോടെ ദിശബോധം നല്കിയ നേതാവായിരുന്നു സീതിസാഹിബ് എന്ന് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മുന്‍ നിയമ സഭാ സ്പീക്കറും, നവോത്ഥാന നായകനുമായ സീതി സാഹിബിന്റെ സ്മരണക്കായി പ്രവര്‍ത്തിക്കുന്ന സീതിസാഹിബ് ഫൗണ്ടേഷന് യു. എ . ഇ ചാപ്റ്റര്‍ പ്രസിദ്ധീകരിക്കുന്ന ഷെറെ കേരള കെ. എം. സീതിസാഹിബ് എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയാരുന്നു അദ്ദേഹം. പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഷെരീഫ് സാഗര്‍ രചന നിര്‍വഹിക്കുന്ന പുസ്തകത്തിന്റെ കവര്‍ ഷംസുദീന്‍ ബിന്‍ മുഹിയുദീന്‍ ഏറ്റുവാങ്ങി.
പി. കെ. അന്‍വര്‍ നഹാ സീതി സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ഷംസുദീന്‍ ബിന്‍ മുഹിയദീന്‍ പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ ബുക്കിങ് ഉത്ഘാടനം ചെയ്തു. ആദ്യ കോപ്പി ബുക്കിങ് പ്രസിഡന്റ് സീതി പടിയത്ത് ഏറ്റുവാങ്ങി.
സംഘാടക സമിതി ചെയര്മാന് ബഷീര്‍ പടിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈ. എ. റഹിം,യഹ്യ തളങ്കര, എം. എം.അക്ബര്‍, നിസാര്‍ തളങ്കര ഡോ മുഹമ്മദ് കാസിം, കരീം വെങ്കിടങ് (എയിം) അബ്ദു സമദ് എ. പി (ഇസ്ലാഹി സെന്റര്‍), പോള്‍ ടി. ജോസഫ് (അക്കാഫ്) കെ. പി. എ സലാം (കെ. എം. സി. സി) എം. സി. ജലീല്‍ (എം. എസ്. എസ് ), ബി. എ. നാസര്‍ മാടായി (ഇന്‍കാസ്) ഡോ. അഹ്മദ് (പീസ്)അഡ്വ നാസിയ ഷമീര്‍ (കെ. എം. സി. സി. വനിതാ വിംഗ്) സാഹിത്യകാരികളായ ഷീല പോള്‍, സജ്ന അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. സംഘടന പരിചയം ജനറല്‍ സെക്രെട്ടറി അഷ്റഫ് കൊടുങ്ങല്ലൂരും, പുസ്തക പരിചയം സംഘാടക സമിതി കോ കോര്‍ഡിനേറ്റര്‍ സിദ്ധിക്ക് തളിക്കുളവും നിര്‍വഹിച്ചു.സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് മായ്യേരി സ്വാഗതവും കബീര്‍ ചന്നാങ്കര നന്ദിയും പറഞ്ഞു.