ചൂലൂർ: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 600 ൽ പരം മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിന് പ്രവർത്തിച്ച മുൻ എം എൽ എ സി. മോയിൻ കുട്ടിയുടെ വേർപാടിൽ വേദനിച്ചു കഴിയുന്ന ലൗഷോർ കുട്ടികൾ മോയിൻ കുട്ടിയുടെ സ്മരണകൾ അയവിറക്കി, ചൂലൂർ സി. എച്ച്. സെന്ററിലെ കാൻസർ രോഗികൾക്ക് ഫർണിച്ചർ വാങ്ങുന്നതിന് സാമ്പത്തിക സഹായവുമായി എത്തി. സി. എച്ച്. സെന്റർ ചെയർമാൻ ഇ. ടി. മുഹമ്മദ് ബഷീർ എം. പി. യെ അവർ തുക ഏല്പിച്ചു.
ലൗഷോർ പ്രവർത്തനങ്ങൾ സമൂഹത്തിന്ന് വലിയ മാതൃകയാണെന്നും അവരുടെ സഹായ ഹസ്തങ്ങൾ സി. എച്ച്. സെന്ററിലെ കാൻസർ രോഗികൾക്കിടയിൽ എത്തിയത് വികാര ഭരിതമായ അനുഭമാണെന്നും ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ലൗ ഷോർ വർക്കിങ് ചെയർമാനും തന്റെ ചിരകാല സഹ പ്രവർത്തകനുമായിരുന്ന മോയിൻ കുട്ടിയുടെ സ്മരണകൾ അദ്ദേഹം പുതുക്കി.ചടങ്ങിൽ ലൗഷോർ ചെയർമാൻ യു. അബ്ദുല്ല ഫാറൂഖി, സെക്രട്ടറി യു. എ. മുനീർ, കെ. എ. ഖാദർ മാസ്റ്റർ, കെ. പി. യു അലി, എം. എ. അബ്ദുറഹ്മാൻ, സി. വി. ഹകീം, തറേങ്ങൾ ഹുസൈൻ, ബഷീർ മാസ്റ്റർ ചിറ്റാലിപ്പിലാക്കൽ, നിയാസ് ചെറുവാടി തുടങ്ങിയവർ പങ്കെടുത്തു.