Thursday, June 19, 2025

സി ബി എസ് ഇ ജില്ലാ കലോത്സവം: സി എം ഐ ദേവഗിരി ഓവറോള്‍ ചാമ്പ്യന്മാര്‍

Must Read

കോഴിക്കോട് ജില്ലാ സി.ബിഎസ് ഇ കലോത്സവത്തിന്റെ സമാപന സമ്മേളനം മാതൃഭൂമി ചെയര്‍മാന്‍ പി.വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സി.ബി.എസ് ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷനും മലബാര്‍ സഹോദയ കോംപ്ലക്സും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സി.ബി.എസ് ഇ സ്‌കൂള്‍ കലാമേളയില്‍651 പോയന്റുകള്‍ നേടി സി എം ഐ ദേവഗിരി ചാമ്പ്യന്മാരായി. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ (647) രണ്ടാം സ്ഥാനവും ഭാരതീയ വിദ്യാ ഭവന്‍സ് പെരുന്തുരുത്തി (502) മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍ (429), എം എസ് എസ് പബ്ലിക് സ്‌കൂള്‍ മാവിളിക്കടവ് (335) എന്നിവര്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി. കുന്ദമംഗലം ചെത്തു കടവ് കെ പി ചോയി മെമ്മോറിയല്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നടന്ന
കലോത്സത്തിന്റെ സമാപന സമ്മേളനം മാതൃഭൂമി ചെയര്‍മാന്‍ പി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പ്രൊഫസര്‍ എ കുട്ട്യാലിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമാ താരം അനിഖാ സുരേന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു.
പ്രശസ്ത പിന്നണി ഗായകന്‍ പി കെ സുനില്‍ കുമാര്‍ ജേതാക്കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. മലബാര്‍ സഹോദയ ചീഫ് പാട്രണ്‍ കെ പി ശക്കീല ജേതാക്കളെ പ്രഖ്യാപിച്ചു.ഗ്രാമ പഞ്ചായത്തംഗം ജിഷാ ചോലക്കമണ്ണില്‍, ജനറല്‍ സെക്രട്ടറി യെശുദാസ് സി ജോസഫ്, ജില്ലാ ഭാരവാഹികളായ ടി എം സഫിയ, മൈമൂനത്ത് ബീവി പ്രസംഗിച്ചു. ഹാഫിഷ് കെ എച്ച്, ശാഹിറ ബാനു, സിന്ധു ബി പി, ഡാര്‍ലി സാറ നേതൃത്വം നല്‍കി.

മലബാര്‍ സഹോദയ വൈസ് പ്രസിഡന്റ് പി സി അബ്ദുറഹ്‌മാന്‍ സ്വാഗതവും പ്രസിഡണ്ട് മോനി യോഹന്നാന്‍ നന്ദിയും പറഞ്ഞു. അറുപത് സ്‌കൂളുകളില്‍ നിന്നായി ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ നാലായിരത്തോളം കുട്ടികള്‍ അഞ്ചു വിഭാഗങ്ങളില്‍ ആയിരത്തോളം മത്സര ഇനങ്ങളില്‍ മാറ്റുരയ്ക്കാനെത്തി. ജില്ലാ കലോത്സവത്തില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മൂവാറ്റുപുഴ വാഴക്കുളം സി എം ഐ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img