Friday, June 20, 2025

സി.പി.ഐ.എമ്മില്ലാത്ത കേരളം അപകടകരവും വിനാശകരവും:സാദിഖലി ശിഹാബ് തങ്ങള്‍

Must Read

മലപ്പുറം:ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാനും ഫാസിസത്തിനെതിരെ പോരാടാനും കേരളത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുസ്ലിം ലീഗുമെല്ലാം ഉണ്ടായിരിക്കണമെന്നാണാണ് ലീഗ് നിലപാടെന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.സി.പി.ഐ.എമ്മില്ലാത്ത കേരളം അപകടകരവും വിനാശകരവുമായിരിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

ഫാസിസത്തിനെതിരെ പോരാടാന്‍ കേരളത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുസ്ലിം ലീഗുമെല്ലാം ഉണ്ടായിരിക്കണമെന്നും ബി.ജെ.പി ഒഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല മുസ്ലിം ലീഗ് എന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ ന്യൂനപക്ഷങ്ങളും ഇടതുമുന്നണിയുടെ സ്വാധീനവും കൊണ്ട് സംഘപരിവാറിന്റെ കാവി രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ മുന്‍നിരയിലുള്ള സംസ്ഥാനമാണല്ലോ കേരളം. എന്നാല്‍ മുസ്ലിം ലീഗ് ഇടത് പാര്‍ട്ടികളെ എതിര്‍ക്കുകയാണ്.
”കോണ്‍ഗ്രസ് പാര്‍ട്ടിയില്ലാത്ത ഒരു കേരളം എങ്ങനെയായിരിക്കും. സി.പി.ഐ.എമ്മില്ലാത്ത കേരളം പോലെ വിനാശകരമായിരിക്കും അതും.
ബി.ജെ.പി ഒഴികെയുള്ള മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല ഞങ്ങള്‍,” സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനും സാദിഖലി തങ്ങള്‍ മറുപടി പറയുന്നുണ്ട്. ”ജമാഅത്തെ ഇസ്ലാമിയുമായി ഞങ്ങള്‍ക്ക് ഒരു കാലത്തും സഖ്യമുണ്ടായിരുന്നില്ല.

ജമാഅത്തെ ഇസ്ലാമിയുടെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒരു തെരഞ്ഞെടുപ്പ് ധാരണ മാത്രമാണ് ഉണ്ടായിരുന്നത്, അതും വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം.

സി.പി.ഐ.എമ്മിനാണ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടായിരുന്നത്. സി.പി.ഐ.എം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുമ്പോള്‍ അത് നല്ല കാര്യവും മുസ്ലിം ലീഗ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമ്പോള്‍ അത് വലിയ വിവാദമാകുകയും ചെയ്യുന്നത് എങ്ങനെയാണ്,” സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷമില്ലാത്ത ഒരു കേരളത്തെക്കുറിച്ച് ചിന്തിക്കാനാവുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാദിഖലി തങ്ങള്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img