Friday, June 20, 2025

സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചു പി. മോഹനന്‍ വീണ്ടും ജില്ലാ സെക്രട്ടറി

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി പി. മോഹനന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുദിവസമായി നടന്ന ജില്ലാ സ്‌മ്മേളനത്തിന്റെ സമാപനത്തിലാണ് സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഐക്യകണ്‌ഠേനാണ് പി. മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം സെക്രട്ടറി പദത്തില്‍ എത്തുന്നത്. ജ45 ജില്ലാ കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങളാണ്. അഞ്ച് വനിതകളും ഉള്‍പ്പെടും. സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
കെ.എം രാധാകൃഷ്ണന്‍, ഇസ്മായില്‍ കുറുമ്പൊയില്‍, എംെ.പി ഷിബു, വി. വസീഫ്, കെ.പുഷ്പജ, കെ.എം സച്ചിന്‍ദേവ് എം.എല്‍.എ, എ.എം റഷീദ്, എസ്.കെ സജീഷ്, കെ.വി ലേഖ, എല്‍. രമേശന്‍, ഡി.ദീപ, ടി. രാധാഗോപി, കെ. ബാബു എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. കെ.കെ ലതിക, കാനത്തില്‍ ജമീല എം.എല്‍.എ, കെ. പുഷ്പജ, കെ.വി ലേഖ, ഡി. ദീപ എന്നിവരാണ് വനിതകള്‍.

പി. മോഹനന്‍, സി. ഭാസ്‌കരന്‍ മാസ്റ്റര്‍, പി. വിശ്വന്‍, മെഹബൂബ്, ടി.പി ദാസന്‍, ജോര്‍ജ്ജ് എം. തോമസ്, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, വി.പി കുഞ്ഞിക്കണ്ണന്‍, ആര്‍.പി ഭാസ്‌കരന്‍, മാമ്പറ്റ ശ്രീധരന്‍, കെ.പി കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍, കെ. ദാസന്‍, കെ.കെ ലതിക, കെകെ ദിനേശന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, എം.ഗിരീഷ്, പി.കെ മുകുന്ദന്‍, ടി. വിശ്വനാഥന്‍, പി.കെ പ്രേംനാഥ്, പി.കെ ദിവാകരന്‍, കാനത്തില്‍ ജമീല, പി. നിഖില്‍, സി.പി മുസാഫര്‍ അഹമ്മദ്, കെ.കെ മുഹമ്മദ്, പി.പി ചാത്തു, ടി.പി ബിനീഷ്, സുരേഷ് കൂടത്താംകണ്ടി, കെ. ദാമോദരന്‍, ടി.വി നിര്‍മ്മലന്‍, കെ.എം രാധാകൃഷ്ണന്‍, ഇസ്മായില്‍ കുറുമ്പൊയില്‍, എം.പി ഷിബു, ടി.പി ഗോപാലന്‍, കെ.കെ സുരേഷ്, വി. വസീഫ്, കെ. പുഷ്പജ, കെ.എം സച്ചിന്‍ദേവ്, എ.എം റഷീദ്, എസ്.കെ സജീഷ്, കെ.വി ലേഖ, എല്‍. രേേമശന്‍, ഡി. ദീപ, ടി. രാധാഗോപി, കെ. ബാബു എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍.
ജില്ലാ സെക്രട്ടറിയേറ്റില്‍ പി. മോഹനന്‍, സി. ഭാസ്‌കരന്‍, എം. മെഹബൂബ്, ജോര്‍ജ്ജ് എം. തോമസ്, ടി. വിശ്വനാഥന്‍, മാമ്പറ്റ ശ്രീധരന്‍, കെ.കെ ലതിക, കെ.കെ ദിനേശന്‍, എം. ഗിരീഷ്, പി.കെ മുകുന്ദന്‍, സി.പി മുസാഫര്‍ അഹമ്മദ്, കെ.കെ മുഹമ്മദ് എന്നിവര്‍ ഇടം നേടി.സെക്രട്ടറി സ്ഥാനത്തേക്ക് എ. പ്രദീപ്കുമാറിന്റെ പേര് പറഞ്ഞുകേട്ടിരുന്നുവെങ്കിലും സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ അതിനുള്ള സാധ്യത മങ്ങുകയായിരുന്നു. ഔദ്യോഗികപക്ഷവുമായി അടുപ്പമുള്ളവരാണ് ജില്ലാ കമ്മിറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img