കോഴിക്കോട്:സി.പി.എം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി പി. മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10 മുതല്‍ 12 വരെ നടക്കുന്ന സമ്മേളനത്തില്‍ 16 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 250 പ്രതിനിധികള്‍ സംബന്ധിക്കും. കടപ്പുറത്ത് പ്രത്യേകം സജ്ജീകരിച്ച എം.കേളപ്പന്‍ നഗറില്‍ പത്തിന് രാവിലെ പത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഒമ്പതിന് വൈകിട്ട് അഞ്ചിന് കടപ്പുറത്തെ പൊതുസമ്മേളന വേദിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പതാക ഉയര്‍ത്തും. പതാക വിജുവിജയന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മാമ്പറ്റ ശ്രീധരന്‍െ്‌റ നേതൃത്വത്തിലും കൊടിമരം കെ.െക രാമന്‍െ്‌റ മാങ്കാവിലുള്ള രക്തസാക്ഷിമണ്ഡപത്തില്‍നിന്നു എം. മെഹബൂബിന്‍െ്‌റ നേതുത്വത്തിലും കൊണ്ടുവരും. ദീപശിഖ പി.വിശ്വന്‍െ്‌റ നേതൃത്വത്തില്‍ എത്തിക്കും.
പത്തിനു രാവിലെ എട്ടിന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങും. ഒമ്പതിന് പതാക ഉയര്‍ത്തല്‍ നടക്കും. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം തയാറാക്കിയ ‘കമ്മ്യൂണിസ്റ്റുകാരും ദേശീയ സ്വാതന്ത്ര്യവും’ എന്ന സ്മരണിക മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.പി അനില്‍കുമാറിനു നല്‍കി പ്രകാശനം ചെയ്യും.
12ന് വൈകിട്ട് നാലിന് കടപ്പുറം ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എളമരം കരീം, എ.കെ ബാലന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൊതുസമ്മേളനം. ആയിരത്തിലേറെ േകന്ദ്രങ്ങളില്‍ പൊതുസമ്മേളനം വീക്ഷിക്കാന്‍ വെര്‍ച്ചല്‍ പ്ലാറ്റ്‌ഫോം ഒരുക്കും. ജില്ലയില്‍ 12,320 അംഗങ്ങള്‍ പുതിയതായി പാര്‍ട്ടിയില്‍ എത്തിയതായി പി. മോഹനന്‍ പറഞ്ഞു. 51,557 അംഗങ്ങളാണ് നിലവില്‍ പാര്‍ട്ടിക്കുള്ളത്. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, എ.പ്രദീപ്കുമാര്‍, എം.മെഹബൂബ്, ജോര്‍ജ്എം.തോമസ് എന്നിവരും വാര്‍ത്താസമ്മേനത്തില്‍ സംബന്ധിച്ചു.