കാസര്‍കോട് : പ്രമുഖ മത പണ്ഡിതനും, സമസ്ത സീനിയര്‍ ഉപാദ്ധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അധികാരികളും, അന്വേഷണ ഏജന്‍സിയും മൗനം വെടിയണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ആവശ്യപ്പെട്ടു.
സംഭവം നടന്ന് 12 വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയാത്തത് സര്‍ക്കാറിന്റെയും, സി.ബി.ഐയുടേയും പിടിപ്പ് കേട് കാരണമാണെന്നും അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ കഴിഞ്ഞ ദിവസത്തെ ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ദുല്‍ റഹിമാന്‍ തെരുവത്ത് . അബ്ദുല്‍ ഖാദര്‍ സഅദി, യൂസുഫ് ഉദുമ , സി.എ മുഹമ്മദ് ശാഫി, ഹമീദ് കുണിയ, അമീന്‍ വാഫി എന്നിവര്‍ പ്രസംഗിച്ചു.