
കോഴിക്കോട്: ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്ന സിവില്‍ സ്റ്റേഷനിലെ കാന്റീന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ജോയന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. 3000 ത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഓഫീസ് സമുച്ചയത്തില്‍ ഒരു കാന്റീന്‍ ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നന്നായി പ്രവര്‍ത്തിച്ചിരുന്ന മൂന്നു കാന്റീനുകള്‍ അടച്ചുപൂട്ടിയാണ് കുടുംബശ്രീയെ കാന്റീന്‍ നടത്തിപ്പ് ഏല്‍പ്പിച്ചത്. എന്നാല്‍ കാന്റീനില്‍ നിന്നും മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ പരാതിയെ തുടര്‍ന്നാണ് കാന്റീന്‍ അടച്ചുപൂട്ടിയത്.
പ്രശ്‌നം പരിഹരിച്ച് കാന്റീന്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇന്നേവരെ നടപടിയായിട്ടില്ല. ജില്ലാ ഭരണകൂടം അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സിവില്‍ സ്റ്റേഷന്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം യു കബീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ മനോജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ജയപ്രകാശന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രന്‍, ടി രത്‌നദാസ്, ടി അബ്ദുല്‍ ജലീല്‍, കെ മുഹമ്മദ് നിസാര്‍, കെ ഷിജു, എം ചിത്ര, കെ പ്രമീള എന്നിവര്‍ സംസാരിച്ചു.