Friday, June 20, 2025

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

Must Read

കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി.മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിതയും ,വിധി പുന:പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാറും നല്‍കിയ അപ്പീലുകള്‍ പരിഗണിച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്.

സിവിക് ചന്ദ്രന് എതിരേയുള്ള രണ്ട് കേസുകളില്‍ ഒന്നില്‍ അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് വന്‍വിവാദമായിരുന്നു.പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികപ്രചോദനം ഉളവാക്കുന്ന രീതിയിലായിരുന്നുവെന്നും അതിനാല്‍ സിവിക് ചന്ദ്രനെതിരേ ലൈംഗികാതിക്രമക്കുറ്റം ചുമത്താനാവില്ലെന്നുമുള്ള ജഡ്ജിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ജഡ്ജി കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയിരുന്നു.

പ്രകോപനപരമായ വസ്ത്രധാരണം സ്ത്രീകളെ അപമാനിക്കാനുള്ള ലൈസന്‍സ് അല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വിവാദ പരാമര്‍ശം നീക്കം ചെയ്തു.സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img