Friday, June 20, 2025

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയില്ല

Must Read

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസില്‍ ജില്ലാ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയില്ല. പ്രായം കണക്കിലെടുത്താണിത്. അതേസമയം, ജാമ്യം അനുവദിക്കുമ്പോള്‍ സെഷന്‍സ് കോടതി ജഡ്ജി , പരാതിക്കാരിയായ യുവതിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു.

2020 ഫെബ്രുവരി എട്ടിന് നടന്ന ക്യാമ്പിനുശേഷം കടപ്പുറത്ത് വിശ്രമിക്കുമ്പോള്‍ സിവിക് ചന്ദ്രന്‍ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. 2022 ജൂലൈ 29നാണ് യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.ആഗസ്റ്റ് രണ്ടിനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിനെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, കൃഷ്ണകുമാറിന്റെ അപ്പീല്‍ പ്രകാരം സ്ഥലംമാറ്റം ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img