Thursday, June 19, 2025

സില്‍വര്‍ ലൈന്‍ സമരം ശക്തമാക്കാന്‍ സമരസമിതി

Must Read

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സമരപരിപാടികള്‍ ആരംഭിച്ചു. ഏഴാം തിയതി വരെ പ്രക്ഷോഭം തുടരും. ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിലും സാമൂഹികാഘാത പഠനത്തിന് കൂടുതല്‍ സമയം അനുവദിച്ചതിലും പ്രതിഷേധിച്ചാണ് സമരം. സാമൂഹികാഘാത പഠനം നടത്താതെയും ഡി.പി.ആര്‍ കേന്ദ്ര സര്‍ക്കാറിനോ റെയില്‍വേ മന്ത്രാലയത്തിനോ പദ്ധതി ബാധിതര്‍ക്കോ നല്‍കാതെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.
കേന്ദ്ര സഹായം ഇല്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിലേറെയായി സാമൂഹികാഘാത പഠനം മുടങ്ങിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കമ്പനിക്ക് നല്‍കിയ സമയപരിധി അവസാനിക്കുകയും ചെയ്തിരുന്നു. പിന്നീട് സമയം നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണുണ്ടായത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img