Sunday, June 22, 2025

സില്‍വര്‍ ലൈനില്‍ പിന്നോട്ടില്ല; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Must Read

തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുറത്തു വിട്ട സന്ദേശത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയാണ് സര്‍ക്കാരിന്റെ മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കുള്ള അനുമതി കേന്ദ്രധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img