Monday, June 30, 2025

സിബിഐ കുറ്റപത്രം തള്ളി; വാളയാര്‍ കേസില്‍ പുനരന്വേഷണം

Must Read

പാലക്കാട്:വാളയാര്‍ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് കോടതി. സിബിഐ കുറ്റപത്രം തള്ളിയ പോക്സോ കോടതി സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നും വിധിച്ചു. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് വിധി. കേസില്‍ ആദ്യം അന്വേഷണം നടത്തിയ പൊലീസിന്റെ കണ്ടെത്തലുകള്‍ക്ക് അപ്പുറത്തേക്ക് ഒന്നും കണ്ടെത്താനായില്ല എന്നു പറഞ്ഞാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നാണ് കോടതി അറിയിച്ചത്.
2014 ജനുവരി 13നും മാര്‍ച്ച് നാലിനുമാണ് വാളയാറില്‍ 13, 9 വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പൊലീസിനു പിന്നാലെ കേസ് അന്വേഷിച്ച സിബിഐയും കണ്ടെത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസില്‍ പ്രതികള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതാണ് കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ശരിവച്ചുകൊണ്ടുള്ള സിബിഐ കുറ്റപത്രത്തിനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാവ് രംഗത്തു വന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img