Friday, June 20, 2025

സിബിഐയ്ക്ക് തിരിച്ചടി; ചോക്സിക്കെതിരായ കേസ് പിന്‍വലിച്ച് ഡൊമിനിക്ക

Must Read

ന്യൂഡല്‍ഹി:പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നും 13,000 കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കെതിരായ കേസ് ഡൊമിനിക്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് മേയ് 17ന് ഡൊമിനിക്കയുടെ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കത്ത് നല്‍കി.
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ചോക്സിക്കെതിരെ കേസെടുത്തത്. അതേസമയം, ഡൊമിനിക്കന്‍ സര്‍ക്കാരിന്റെ നടപടി ചോക്സിയെ വിട്ടുകിട്ടാനുള്ള സിബിഐയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നു വിലയിരുത്തലുണ്ട്.
സാമ്പത്തിക തട്ടിപ്പിനുശേഷം ഇന്ത്യവിട്ട ചോക്സി ആന്റിഗ്വയിലെത്തുകയായിരുന്നു. ഇവിടെനിന്നും ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് 2021 മേയ് 24ന് ചോക്സിക്കെതിരെ ഡൊമിനിക്ക കേസെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img