പേരാമ്പ്ര:വഖഫ്ബോര്‍ഡ് നിയമങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ബില്ല് നിയമസഭയില്‍ പാസാക്കിയതിലൂടെ സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പ്രസ്താവിച്ചു.
വഖഫ് ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ആദ്യപടി എന്ന നിലയില്‍ ആണ് ബില്ല് നിയമസഭ പാസാക്കിയിട്ടുള്ളത്. ഇതുമൂലം നിലവില്‍ ജനങ്ങള്‍ക്ക് നല്കി നല്‍കിവരുന്ന വിദ്യാഭ്യാസ,ചികിത്സ, സഹായം, പി.എസ്.സി. കോച്ചിങ് ഉള്‍പ്പെടെയുള്ള ജനസേവന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 25 വഖഫ്ബോര്ഡുകളിലും നിയമനാധികാരം ബോര്‍ഡുകള്‍ക്ക് തന്നെയാണ്. വഖഫ് സ്ഥാപനങ്ങള്‍ ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്കിമാറ്റിയ സി.പി.എം കേരളത്തിലും ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊളിറ്റിക്കല്‍ സ്കൂള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എ. പി. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. ഇ. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ ജാതിയേരി ക്ലാസെടുത്തു. മണ്ഡലം ലീഗ് ട്രഷറര്‍ എം. കെ. സി. കുട്ട്യാലി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദലി തങ്ങള്‍, പാറേമ്മല്‍ അബ്ദുള്ള , അസീസ് നരിക്കിലകണ്ടി കെ. കെ. അമ്മദ്ഹാജി, സൗഫി താഴക്കണ്ടി, വഹീദ പാറേമ്മല്‍, കെ. അബ്ദുള്‍റഷീദ്, വി. പി. നിസാര്‍, കെ. കെ. സലാം മാസ്റ്റര്‍, ജാസിം മുഹമ്മദ് ടി. കെ. റസാഖ് പ്രസംഗിച്ചു