Wednesday, June 18, 2025

സിനിമസീരിയല്‍ താരം രശ്മി ഗോപാല്‍ അന്തരിച്ചു

Must Read

തിരുവനന്തപുരം: നടി രശ്മി ഗോപാല്‍ അന്തരിച്ചു.51 വയസായിരുന്നു. രണ്ട് ദിവസം മുന്‍പ് ബന്ധുവിനെ കാണാന്‍ പോയ രശ്മിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിയാണ് അന്ത്യം സംഭവിച്ചത്.

ബംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ധാരാളം സീരിയലുകളില്‍ മികച്ച വേഷം ചെയ്തു. ഇതിനുപുറമെ തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ജയഗോപാലാണ് ഭര്‍ത്താവ്. മകന്‍ പ്രശാന്ത് കേശവ്. രശ്മിയുടെ വിയോഗത്തില്‍ സീരിയല്‍സിനിമ താരങ്ങളായ കിഷോര്‍ സത്യ, ചന്ദ്ര ലക്ഷ്മണ്‍ എന്നിവര്‍ അനുശോചിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img