Thursday, June 19, 2025

സിദ്ധീഖ് കാപ്പന്‍ ജാമ്യം തേടി സുപ്രിം കോടതിയിലേക്ക്

Must Read

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയിലേക്ക്. ലഖ്നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 22 മാസമായി തടവില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ആണ് തള്ളിയത്. ജസ്റ്റിസ് കൃഷ്ണ പഹല്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.മുതിര്‍ന്ന അഭിഭാഷകരായ ഐ ബി സിങ്, ഇഷാന്‍ ഭഗല്‍ എന്നിവരാണ് കാപ്പന് വേണ്ടി കോടതിയില്‍ ഹാജരായത്.
ഹാത്രസ് ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലാവുന്നത്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
യുഎപിഎ പ്രകാരം അന്നുമുതല്‍ അദ്ദേഹം ജയിലില്‍ കഴിയുകയാണ്. പിന്നീട് ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തി.2021 ജൂലൈയില്‍ കാപ്പന്റെ ജാമ്യാപേക്ഷ മഥുരയിലെ സെഷന്‍സ് കോടതി തള്ളിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img