Thursday, June 19, 2025

സിഎച്ചിന്റെ പേരിൽ സ്റ്റേഡിയം ; 1.11ഏക്കർ ഭൂമി നൽകിയ സാജിദ് കോറോത്തിനെ ആദരിച്ചു

Must Read

ദുബൈ: സി.എച്ച് മുഹമ്മദ് കോയയുടെ പേരിൽ സ്റ്റേഡിയം നിർമ്മിക്കാൻ 1.11ഏക്കർ ഭൂമി സൗജന്യമായി അത്തോളി ഗ്രാമപഞ്ചായത്തിന് നൽകിയ മുസ്‌ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സാജിദ് കോറോത്തിനെ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു.
പ്രവാസി ബിസിനസുകാരനും കോഴിക്കോട് ജില്ലാ കെഎംസിസി മുൻ ജനറൽ സെക്രട്ടറിയുമായ സാജിദ് കോറോത്ത് നടത്തി വരുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ
മാതൃകാപരമാണെന്ന് ജില്ലാ കെഎംസിസി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത്, ദുബൈ കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഡ്വ.സാജിദ് അബൂബക്കർ,
കുഞ്ഞമ്മദ് പേരാമ്പ്ര, അബ്ദുൽഹക്കീം തിരുവനന്തപുരം, ഹസൻ ചാലിൽ, നാസർ മുല്ലക്കൽ, കെ.അബൂബക്കർ മാസ്റ്റർ, മൊയ്തു അരൂർ, ഹംസ കാവിൽ , എം.പി അഷ്റഫ്, അഷ്റഫ് പള്ളിക്കര, വി.കെ.കെ റിയാസ്, മൂസ കൊയമ്പ്രം, വലിയാണ്ടി അബ്ദുല്ല, പി.കെ ജമാൽ പ്രസംഗിച്ചു. ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി ഹാഷിം എലത്തൂർ സ്വാഗതവും ട്രഷറർ നജീബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.
സാജിദ് കോറോത്തിന് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം ഇബ്രാഹിം എളേറ്റിൽ സമ്മാനിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img