മുട്ടില്‍: പുതിയ കാലത്തെ രാഷ്ട്രീയക്കാരുടെ പ്രഭാഷണങ്ങളെക്കാള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്താനാവുക എഴുത്തുകാരുടെ രചനകള്‍ക്കാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു.കേന്ദ്ര സാഹിത്യ അക്കാദമിയും ഡബ്ല്യു. എം. ഒ. കോളജ് മലയാള വിഭാഗവും മലയാള ചെറുകഥ:ചരിത്രം, കാലം, പ്രവണതകള്‍ എന്ന പ്രമേയത്തില്‍ സംയുക്തമായി സംഘടിപ്പിച്ച ദേശീയ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യവുമായി ഇടപെടുന്നത് നിസാര കാര്യമല്ല. ഇതര മാധ്യമങ്ങളെക്കാള്‍ സമൂഹത്തില്‍ സംവേദന ക്ഷമതയുള്ള മാധ്യമമാണ് സാഹിത്യം. നല്ല ആസ്വാദക സമൂഹത്തിലെ നല്ല രചനകളുണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ല്യു. എം. ഒ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഫരീദ് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്‍. അജിത് കുമാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സാഹിത്യ അക്കാദമി മലയാള ഉപദേശക സമിതി അംഗം എല്‍. വി. ഹരികുമാര്‍, സാഹിത്യ അക്കാദമി റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, ഡബ്യു. എം. ഒ. കോളജ് മാനേജര്‍ എം. എ. മുഹമ്മദ് ജമാല്‍, ഐ. ക്യു. എ. സി. കോഓര്‍ഡിനേറ്റര്‍ ഡോ: ബിജു കെ. ജി, മലയാള വിഭാഗം മേധാവി ഡോ: മുഹമ്മദ് ശഫീഖ് സംസാരിച്ചു.
വിവിധ സെഷനുകളില്‍ സാബു കോട്ടുക്കല്‍, ബി. മുരളി, വി. വി. കുമാര്‍, എം. സി. അബ്ദുല്‍ നാസര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. സമാപന സെഷനില്‍ ഡബ്യു. എം. ഒ. കോളജ് കണ്‍വീനര്‍ അഡ്വ. കെ മൊയ്തു അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് മുഖ്യാതിഥിയായിരുന്നു. വയനാട് ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍, ഷാജി പുല്‍പ്പള്ളി, ഡോ. വിജി പോള്‍, ഡോ. ബാവ കെ. പാലുകുന്ന്, താജ് മന്‍സൂര്‍, ആസില്‍. കെ, ആരതി അനില്‍ സംസാരിച്ചു.