സൂപ്പി വാണിമേല്‍
മംഗളൂരു:ബി.ജെ.പി നേതാക്കളെ അണികള്‍ തെരുവുകളില്‍ ചോദ്യം ചെയ്യുന്ന അവസ്ഥക്ക് കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ വീട്ടിലും അനുബന്ധം.പണവും സാന്ത്വന സംസാരവുമായി എത്തിയ മുന്‍മുഖ്യന്ത്രി ഡി.വി.സദാനന്ദ ഗൗഢയെ പ്രവീണിന്റെ ഭാര്യ നൂതന അദ്ദേഹം വീടുവിടുംവരെ വിചാരണ ചെയ്തു.
അശോക് കുമാര്‍ റൈയോടൊപ്പമാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഡി.വി.എസ് എത്തിയത്.ഇരുവരും ഓരോ ലക്ഷം രൂപ നൂതനക്ക് കൈമാറി.പണം സ്വീകരിച്ച ശേഷം യുവതി പറഞ്ഞു തുടങ്ങി-‘നിങ്ങള്‍ വെച്ചു നീട്ടുന്ന ഈ പണമുണ്ടല്ലോ അതിന് എന്തെങ്കിലും വിലയുണ്ടാവണമെങ്കില്‍ അദ്ദേഹത്തെ കൊന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം.എന്താണ് കേസിന്റെ അവസ്ഥ? എന്താണ് അന്വേഷണ പുരോഗതി?നിങ്ങള്‍ ഒരു സുള്ള്യക്കാരനല്ലേ,പറഞ്ഞുതരിന്‍.നമ്മള്‍ ബി.ജെ.പി അങ്ങ് കേന്ദ്രത്തിലും ഇവിടെ കര്‍ണ്ണാടകയിലും ഭരിക്കുന്നുണ്ടല്ലോ.പലതും ചെയ്യുന്നു എന്ന് നിങ്ങള്‍ പറയുന്നു.നമ്മുടെ ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നതിനെപ്പറ്റി ഒന്നും പറയാനില്ലേ….നിറുത്താനാവുമോ ഈ അരുംകൊലകള്‍…..’
‘ഞാന്‍ എസ്.പിയുമായി സംസാരിച്ചു.കേസ് എന്‍.ഐ.എക്ക് കൈമാറാനുള്ള നടപടിയിലാണ്.ഞാന്‍ ആഭ്യന്തര മന്ത്രിയെ കാണുന്നുണ്ട്’-ഡി.വി.എസ് നൂതനയെ സമധാനിപ്പിക്കാന്‍ ശ്രമിച്ചു.
‘നിങ്ങള്‍ക്ക് അത് പറയാം.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞങ്ങളെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ (35 ലക്ഷം രൂപ ഏല്പിച്ച്) പറഞ്ഞത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്നാണ്.പിടിച്ചോ? എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം?’- നുതന വിടാന്‍ ഭാവമില്ലായിരുന്നു.
താന്‍ മുഖ്യമന്ത്രിയായ കാലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഡി.വി.എസ് പറഞ്ഞതോടെ നൂതനയുടെ പ്രതികരണം ഇങ്ങിനെ-‘അന്ന് നിങ്ങള്‍ ശരിയായ രീതിയില്‍ നടപടിയെടുത്തിരുന്നെങ്കില്‍ ഇന്ന് അക്രമങ്ങള്‍ ഉണ്ടാവില്ലായിരുന്നു.’
പ്രവീണിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്ന് എ.ഡി.ജി.പി അലോക് കുമാര്‍ തന്നെ അറിയിച്ചിരുന്നുവെന്ന് സദാനന്ദ ഗൗഢ പറഞ്ഞതില്‍ കയറിപ്പിടിച്ച് നൂതന ആരാഞ്ഞു-‘നിങ്ങള്‍ അക്കാര്യം പ്രവര്‍ത്തകരെ അറിയിച്ചോ?നിങ്ങള്‍ നല്ല നേതാവ് തന്നെ…’.