തിരുവനന്തപുരം:സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് സുരക്ഷ ഉറപ്പാക്കണമെന്ന് രാജ്ഭവന്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധമടക്കമുള്ള കാര്യങ്ങള്‍ വിസി, ഗവര്‍ണറെ കണ്ട് ധരിപ്പിച്ചതിന് പിന്നാലെയാണ് നടപടി. സ്ഥാനമേറ്റ ദിവസം പൊലീസ് സംരക്ഷണയോടെയാണ് ഓഫിസ് മുറിയിലേക്ക് കടന്നത്. വിസിയായി ചുമതലയേല്‍ക്കാനുള്ള റജിസ്റ്റര്‍ ഒപ്പിടാന്‍ നല്‍കിയില്ലെന്നും ഡോ.സിസ തോമസ് ഗവര്‍ണറെ അറിയിക്കുകയായിരുന്നു.
ഇനിയുള്ള ദിവസങ്ങളില്‍ വിസിയുടെ പൂര്‍ണ അധികാരം വിനിയോഗിക്കാനാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം. അനധികൃതമായി ജോലിക്കു ഹാജരാകാത്ത ഉന്നത ഉദ്യോഗസ്ഥരുടെയും ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും വിശദീകരണം വാങ്ങി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.
സിസ തോമസിന്റെ നിയമനം സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. നിയമനം സ്‌റ്റേ ചെയ്താല്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് വിസി ഇല്ലാത്ത അവസ്ഥ വരുമെന്നും വെള്ളിയാഴ്ച വിശദമായ വാദത്തിന് ശേഷം പരിഗണിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്