ദുബായ് :വ്യക്തി ജീവിതത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചു സല്‍സ്വഭാവം മുഖമുദ്രയാക്കി ഇസ്ലാമിക വിധി വിലക്കുകള്‍ക്ക് പൂര്‍ണ്ണമായും വിധേയമായി പരസ്പരം സ്‌നേഹം കാരുണ്യം മാനവിക സൗഹൃദങ്ങളിലൂടെ ജീവിതത്തെ രൂപപ്പെടുത്തി സൃഷ്ടാവിലേക്കുള്ള സ്വയം സമര്‍പ്പണത്തെ തന്റെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് ഒരു ബഹുസ്വര സമൂഹത്തിലെ നന്മയുടെ മാതൃകയാകാന്‍ വിശ്വാസികള്‍ ശ്രമിക്കേണ്ടതുണ്ടെന്ന് പ്രവാസ മേഖലയിലെ പ്രമുഖ പണ്ഡിതന്‍ ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍ ഉത്ബോധിപ്പിച്ചു. യു.എ.ഇ ബായാര്‍ ജമാഅത്ത് കൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദേരാ ദുബായിയിലെ എം.ഐ.സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി – കുടുംബം രാഷ്ട്രീയ – രാഷ്ട്രാന്തര ജീവിതങ്ങള്‍ സമേതം എല്ലാ വ്യവഹാരങ്ങളിലും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അല്ലാഹുവിലേക്ക് സമര്‍പ്പിക്കുമ്പോളാണ് ഒരാളുടെ വിശ്വാസം പൂര്‍ണ്ണമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022-23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു. ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍ ചെയര്‍മാന്‍, കമ്പളം അബ്ദുല്‍ റഹ്‌മാന്‍ ഹാജി പ്രസിഡണ്ട്, റസാക്ക് ജാറം ജനറല്‍ സെക്രട്ടറി, അഷ്റഫ് പി.പി ഖജാന്‍ജിയായി യൂ.എ.ഇ കേന്ദ്രീയ കമ്മിറ്റിയെയും ജലാല്‍ പെറുവൊടി പ്രസിഡണ്ട്, ശാക്കിര്‍ ബായാര്‍ ജനറല്‍ സെക്രട്ടറി, സമീര്‍ ഗുത്തു ഖജാന്‍ജിയായുള്ള ദുബായി സോണല്‍ കമ്മിറ്റിയും, ഇബ്രാഹിം ജാറം പ്രസിഡണ്ട്, ഇസ്മായില്‍ മുഗുളി ജനറല്‍ സെക്രട്ടറി, ഇസ്മായില്‍ കൊജപ്പെ ഖജാന്‍ജിയായ അബുദാബി സോണല്‍ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. കമ്പളം അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ റസാക്ക് ജാറം സ്വാഗതവും അഷ്റഫ് പി.പി നന്ദിയും പറഞ്ഞു.