Thursday, June 19, 2025

സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

Must Read

ന്യൂയോര്‍ക്ക്: യുഎസില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്ദിയുടെ(75) നില അതീവ ഗുരുതരം.വെന്റിലേറ്ററിലെന്ന് റിപ്പോര്‍ട്ട്. കരളിനും കൈഞരമ്പുകള്‍ക്കും ഗുരുതര പരിക്കുണ്ട്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ തിരിച്ചറിഞ്ഞു. ന്യൂജഴ്സി സ്വദേശി ഹാദി മറ്റാര്‍ (24) ആണ് പിടിയിലായത്. ഇയാള്‍ പരിപാടിക്കെത്തിയത് പ്രവേശനപാസുമായാണെന്ന് കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്നവര്‍ ഹാദിമിനെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. സദസിലിരുന്ന ഹാദിം പ്രഭാഷണത്തിനൊരുങ്ങിയ റുഷ്ദിയെ സ്റ്റേജില്‍ കയറി കുത്തുകയായിരുന്നു. കഴുത്തില്‍ മാരകമായി മുറിവേറ്റ് വീണ അദ്ദേഹത്തെ ഉടന്‍തന്നെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സര്‍ അഹ്‌മദ് സല്‍മാന്‍ റുഷ്ദി. 1947 ജൂണ്‍ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടര്‍പഠനം. 1968 ല്‍ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി.സയന്‍സ് ഫിക്ഷന്‍ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ല്‍ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലിലൂടെ ലോകപ്രശസ്തനുമായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img