മസ്‌കത്ത്:സലാലയില്‍ ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ കടലില്‍ വീണ് കാണാതായ അഞ്ച് ഇന്ത്യാക്കാരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ചൊവ്വാഴ്ച സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ദുബൈയില്‍ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്.്ഒരു കുടുംബത്തിലെ അംഗങ്ങളായ മൂന്ന് കുട്ടികളടക്കമുള്ള ഉത്തരേന്ത്യന്‍ സംഘം മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍പ്പെട്ട ഉടനെത്തന്നെ ഹെലികോപ്റ്ററിന്റെയും മറ്റും സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചിരുന്നു.കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിനേരിടുകയാണ്.
അപകടത്തില്‍പ്പെട്ട മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു.