Thursday, June 19, 2025

സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ കടമ നിറവേറ്റണം: കെ.ബൈജുനാഥ്

Must Read


കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ ബോധവാന്‍മാരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ ബൈജുനാഥ് പറഞ്ഞു. മനുഷ്യാവകാശ കമ്മിഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം വകുപ്പുതല ജില്ലാ ഓഫീസര്‍മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
    അഴിമതി ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്. കൈക്കൂലിയും സ്വജനപക്ഷപാതവും ഉള്‍പ്പെടെ എല്ലാവിധ അഴിമതിക്കെതിരെയുമുള്ള പോരാട്ടം മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനമായി കണക്കാക്കണം. ഓഫീസ് തലവന്‍മാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മനുഷ്യാവകാശങ്ങളെകുറിച്ച് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  
 പൊതുജനങ്ങളോട് ഇടപെടുമ്പോള്‍ ബഹുമാനവും പരിഗണനയും നല്‍കണം. മനുഷ്യന്റെ ജീവന്‍, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവയെ ദോഷകരമായി ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശ ലംഘനമാണ്.
ഗുണമേന്മയുള്ള നല്ല ഭക്ഷണം, വായു, ജലം, റോഡ്, വിദ്യാഭ്യാസം തുടങ്ങി എല്ലാം മനുഷ്യവകാശത്തില്‍ ഉള്‍പ്പെടുന്നതാണ്. കരുണയുള്ള കണ്ണിലൂടെ എല്ലാവരെയും കാണാന്‍ കഴിയണം.
പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ വിലയാണ് ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്ന ശമ്പളമെന്ന ബോധം എന്നുമുണ്ടാവുകയും ഉദ്യോഗസ്ഥന്റെ വാക്കിലും നോട്ടത്തിലും കേള്‍വിയിലും നന്‍മ സൃഷ്ടിക്കപ്പെടുകയും വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
 ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്ന പൊതുജനങ്ങളുടെ  മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ച് അവര്‍ക്കു കൃത്യസമയത്ത് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പി ച്ചു.  
     സിറ്റി പൊലീസ് ഡി. സി. പി. സ്വപ്നില്‍ എം. മഹാജന്‍, സബ് കലക്ടര്‍ വി ചെല്‍സാ സിനി, എ. ഡി. എം. സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റ്യന്‍, ഇ അനിതകുമാരി പങ്കെടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്റഫ് കാവില്‍ സ്വാഗതവും വടകര ആര്‍.ഡി.ഒ. സി. ബിജു നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img