കോഴിക്കോട്: ഫറോക്ക് റെയില്‍വേ മേല്‍പാലം അപ്രോച്ച് റോഡ് – കരുവന്‍തിരുത്തി റോഡിന്റെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. ഫറോക്ക് റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡില്‍ നിന്നും പാണ്ടിപ്പാടം ,മുക്കോണം വഴി കരുവന്‍തിരുത്തി പാലത്തിലെത്തിച്ചേരുന്ന പതിനാറു മീറ്റര്‍ വീതിയുള്ള പുതിയ റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ ആരംഭിച്ചത്. 1.45 കി.മീ കിലോമീറ്റര്‍ ദൂരത്തിലുള്ള പുതിയ റോഡിന്റെ സ്ഥലമെടുപ്പിനായി 2.99 കോടി രൂപ കിഫ്ബിയില്‍ നിന്ന് നേരത്തെ അനുവദിച്ചിട്ടുണ്ട്.