കോഴിക്കോട് :സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി ക്വിസ്മത്സരം സംഘടിപ്പിച്ചു. സര്‍വ്വ വിജ്ഞാനകോശം മുന്‍ ഡയറക്ടര്‍ പ്രൊഫ.കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്തു.
ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ശിവപുരം ഗവ. എച്ച്.എസ്.എസിലെ ശ്രീഹരി. എസ്.ആര്‍., കെ.എം.എച്ച്.എസ്. കോട്ടക്കലിലെ അഭിഷേക് സജീവന്‍ എന്നിവര്‍ സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും സര്‍വ്വ വിജ്ഞാനകോശം ഭരണസമിതി അംഗവുമായ ഡോ.എ.കെ. അബ്ദുള്‍ഹക്കീം സമ്മാന വിതരണം നടത്തി.
എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ കെ.എന്‍ സജീഷ് നാരായണ്‍, വി.ടി ഷീബ, യു.ആര്‍.സി, നടക്കാവ് ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി. ഹരീഷ്, ജി.യു.പി.എസ്, ഈസ്റ്റ് നടക്കാവ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സതീഷ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.