Thursday, June 19, 2025

സര്‍വെ സഭകളുടെ ഉദ്ഘാടനം 12 ന് തിരുവനന്തപുരത്ത്

Must Read

കോഴിക്കോട്: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വെ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വെ സഭകളുടെ ഉദ്ഘാടനം 12 ന് നടക്കും.തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും.

ഡിജിറ്റല്‍ റീ സര്‍വെ- സര്‍വെ സഭകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍,തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ അധ്യക്ഷതയില്‍ തിരുവന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

ആദ്യഘട്ട സര്‍വെയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളില്‍ ഉള്‍പ്പെട്ട കോര്‍പ്പറേഷന്‍ മേയര്‍മാര്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍,കൌണ്‍സിലര്‍മാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 06 ന് ഓണ്‍ലൈനായി യോഗം ചേരാനും തീരുമാനിച്ചു.

ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീസര്‍വെ ജനസൗഹൃദപരമാകുന്നതിനാണ് സര്‍വെ സഭകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത് . പൂര്‍ണ്ണ ജനപങ്കാളിത്തം ഉറപ്പാക്കി 4 വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കും.

കോഴിക്കോട് ജില്ലയില്‍ തിരഞ്ഞെടുക്കപെട്ട 16 വില്ലേജുകളില്‍ തിക്കോടി, തൂണേരി ,നാദാപുരം, ചെറുവണ്ണൂര്‍ വില്ലേജുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായി.റോബോട്ടിക് ഇ ടി എസ്, കോര്‍സ് എന്നീ സിസ്റ്റം ഉപയോഗിച്ചാണ് സര്‍വെ നടപടികള്‍ തുടരുന്നത്. ക്യാമ്പ് ഓഫീസുകള്‍ക്കായി സ്ഥലം കണ്ടെത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ക്യാമ്പ് ഓഫീസുകള്‍ക്കായി കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് വില്ലേജില്‍ വിവരമറിയിക്കാം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img