Saturday, June 21, 2025

സര്‍വകലാശാലകള്‍ക്ക് പല ചാന്‍സലര്‍മാര്‍ വരും: മന്ത്രി ബിന്ദു

Must Read

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. പൊതുസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലറെ നിയമിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കാര്‍ഷിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാര്‍ വരും. കേരള, കാലിക്കറ്റ്, കണ്ണൂര്‍ എം.ജി, സംസ്‌കൃതം, മലയാളം സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനബാധ്യത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിറവേറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നുംമന്ത്രിപറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img