കോഴിക്കോട്: ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണ്‍ മുഖേന നടത്തിയ കോഴ്‌സുകള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഷാജി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടന്ന പരിപാടിയില്‍ കെല്‍ട്രോണ്‍ എ എസ് ഒ എഞ്ചിനീയര്‍ ശ്രീജ, എസ് സി ഡി ഒ -ആര്‍ എ ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.