Friday, June 27, 2025

സര്‍ക്കാര്‍ വനത്തില്‍ നിന്ന് മുറിച്ചു കടത്തിയ തേക്ക് മരങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റില്‍

Must Read

കാസര്‍കോട്: പരപ്പ റിസര്‍വ്വ് വനത്തില്‍ നിന്ന് മുറിച്ചു കടത്തിയ തേക്ക് മരങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശികളായ പൂത്തൂരിലെ ഇര്‍ഫാന്‍, ബല്‍ത്തങ്ങാടി സ്വദേശികളായ അബൂബക്കര്‍, മുസ്തഫ ഹമീദ് എന്നിവരെയാണ് വനം അധികൃതര്‍ അറസ്റ്റു ചെയ്തത്.

പരപ്പ റിസര്‍വ്വ് വനത്തില്‍ നിന്ന് വെട്ടി കടത്തിയ 26 കഷ്ണം തേക്ക് മരങ്ങളാണ് പരപ്പ സെക്ഷന്‍ ഫോറസ്റ്റര്‍ കെ.എന്‍. രമേശന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മരം കടത്താനുപയോഗിച്ച കര്‍ണാടക രജിസ്ട്രേഷനിലുള്ള വാഹനവും പിടികൂടി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.കെ.യൂസഫ്, എ.രമിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img