Wednesday, June 25, 2025

സമ്പൂര്‍ണ ഹിന്ദി സാക്ഷര ഗ്രാമമാകാനൊരുങ്ങി ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്

Must Read

കോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഹിന്ദി സാക്ഷര ഗ്രാമമാകാനൊരുങ്ങി ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ ഹിന്ദി സാക്ഷരത യജ്ഞം പദ്ധതിയിലൂടെ വേറിട്ട മാതൃക തീര്‍ക്കുകയാണ് പഞ്ചായത്ത്. 70 വയസ്സുവരെയുള്ള എല്ലാവരെയും ഹിന്ദി സാക്ഷരരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപനം നടത്താനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞവര്‍ഷമാണ് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ 21 വാര്‍ഡുകളിലെ 20 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ക്ലാസുകള്‍ നല്‍കുന്നത്. ഏറെ ആവേശത്തോടെയാണ് ആളുകള്‍ ഹിന്ദി പഠനം ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ സര്‍വ്വേ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തിയ ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹിന്ദി ഭാഷയിലെ വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്.

വിവിധ മേഖലകളിലുള്ളവരെ വിളിച്ചു ചേര്‍ത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീര്‍ ചെയര്‍മാനും പഞ്ചായത്ത് സാക്ഷരത പ്രേരക് ശശികുമാര്‍ ചേളന്നൂര്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ചിരുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വാര്‍ഡ് തല സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img