Thursday, June 19, 2025

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് 2017ലെ കേസന്വേഷണവും പാതിവഴിയില്‍

Must Read

കോഴിക്കോട്: കഴിഞ്ഞ ജൂലൈയില്‍  സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ 2017ലെ സമാനമായ കേസ് വീണ്ടും പൊടിതട്ടിയെടുത്തെങ്കിലും ഫലപ്രദമായി മുന്നോട്ടുപോകാന്‍ പൊലീസിന് ആയില്ല.  2017ല്‍ ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എങ്ങുമെത്താതെ പോയതായിരുന്നു.  മലപ്പുറത്തെ ഷറഫുദ്ദീന്‍, അഫ്‌സല്‍, ബിനു എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ആനിഹാള്‍ റോഡിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള മുറിയിലും പഴയ പാസ്‌പോര്‍ട്ട് ഓഫിസ് കെട്ടിടത്തിന്റെ ഒന്നാംനിലയിലും ആയിരുന്നു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്  കണ്ടെത്തിയിരുന്നത്. വിദേശത്തുനിന്നുവരുന്ന കോളുകള്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റിലൂടെ സ്വീകരിച്ച് ചൈനീസ് ഉപകരണങ്ങളുടെ സഹായത്തോടെ രാജ്യത്തിന് അകത്തുനിന്നുള്ള കോളുകളാക്കി മാറ്റുകയാണ് ചെയ്തിരുന്നത്. അതേ രീതിയാണ് കഴിഞ്ഞദിവസം പിടിച്ച എക്‌സ്‌ചേഞ്ചിലും കണ്ടത്. ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫ് ആക്ട്, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം അന്ന് കേസെടുത്തുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. സ്വയം പ്രവര്‍ത്തിക്കുന്ന ചൈനിസ് നിര്‍മിത യന്ത്രമായിരുന്നു അന്ന് പ്രധാനമായി കണ്ടെത്തിയിരുന്നത്. 
ടെലികോം ഡിപാര്‍ട്ട്‌മെന്റിന്റെ സഹകരണം കിട്ടാതെ വന്നതോടെ പൊലിസ് അന്വേഷണം മന്ദഗതിയിലായി. എന്നാല്‍ വീണ്ടും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയതോടെ പഴയ കേസ് സജീവമക്കാന്‍ ശ്രമം നടന്നെങ്കിലും വിജയം കണ്ടില്ല. എന്നാല്‍ കേസന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.  

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img