കൊച്ചി:തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടി, കെ.സി.ജോസഫ്, ബെന്നി ബഹനാന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ഉമ തോമസ് കര്‍ദിനാളിനെ കണ്ടത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി അനുഗ്രഹം തേടിയാണ് സന്ദര്‍ശനമെന്നും വിവാദങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നും ഉമ തോമസ് സന്ദര്‍ശനശേഷം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ജനങ്ങളാണ് തീരുമാനം എടുക്കുന്നതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഭാവി കാര്യങ്ങള്‍ നോക്കി തീരുമാനം എടുക്കാന്‍ ജനങ്ങള്‍ക്കറിയാം. സമദൂരം ചില ലക്ഷ്യങ്ങള്‍ നേടാനാകാം. ആ നിലപാട് സഭയ്ക്കില്ല. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്നാണ് സഭയുടെ നിലപാട്. സഭയ്ക്ക് എല്ലാ കരകളിലും താല്‍പര്യമുണ്ട്, തൃക്കാക്കരയിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.