Thursday, June 19, 2025

സപ്ലൈകോ ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി

Must Read

കോഴിക്കോട്: സപ്ലൈകോയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ സമരം തുടങ്ങി. രണ്ടുദിവസമാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ എന്‍.എഫ്.എസ്.എ ഗോഡൗണ്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. സി.ഐ.ടി.യു. ഐ.എന്‍.ടി.യു.സി, എസ്.ടി.യു തുടങ്ങിയ യൂണിയനുകള്‍ സമരത്തിലാണ്. അതുകൊണ്ടുതന്നെ സപ്ലൈകോയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. എ.ഐ.ടി.യു.സിയില്‍പെട്ട ജീവനക്കാര്‍ സമരത്തിലില്ല. ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരും സമരത്തില്‍ ഉണ്ടാവില്ല. ഇവര്‍ മാത്രമാണ് ഇന്നും നാളെയും ജോലിക്ക് എത്തുക. സപ്ലൈകോയുടെ തനത് ജീവനക്കാര്‍ക്ക് 2019ലെ ശമ്പള പരിഷ്‌കരണം അനുവദിക്കുക, താല്‍ക്കാലിക ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുക, മെഡിസെപ് ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img