മംഗളരു: ഗുരുവയങ്കര തടാകത്തില്‍ ചാടി മരിക്കും എന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.ബെല്‍ത്തങ്ങാടിയിലെ പ്രവീണ്‍ പിന്റോയുടെ(34)ജഡമാണ് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കിട്ടിയത്. ഇന്നലെ പുലര്‍ച്ചെ നാലിന് മൊബൈല്‍ ഫോണിലാണ് സന്ദേശങ്ങള്‍ കൈമാറിയത്.
നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രവീണിന്റെ പാദരക്ഷകളും ആധാര്‍ കാര്‍ഡും തടാകക്കരയില്‍ കണ്ടെത്തിയിരുന്നു.ഇതേത്തുടര്‍ന്ന് വിവരം അറിയിച്ച് എത്തിയ അഗ്നി സുരക്ഷാ സേനയും ദുരന്തനിവാരണ സേന വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു.