Sunday, June 22, 2025

സത്യം വിളിച്ചുപറയേണ്ട ബാധ്യത എഴുത്തുകാര്‍ക്ക് – സി.എസ്. ചന്ദ്രിക

Must Read

കോഴിക്കോട്: അസത്യം അരങ്ങുവാഴുന്ന കാലത്ത് എഴുത്തുകാരാണ് സത്യം വിളിച്ചുപറയേണ്ടതെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സി.എസ്. ചന്ദ്രിക അഭിപ്രായപ്പെട്ടു. മാധ്യമം റിക്രിയേഷന്‍ ക്ലബ്ബ് ഏര്‍പ്പെടുത്തിയ കെ.എ. കൊടുങ്ങല്ലൂര്‍ – മാധ്യമം സാഹിത്യ പുരസ്‌കാരം വി.എം ദേവദാസിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

കെ. എ കൊടുങ്ങല്ലൂര്‍ അവാര്‍ഡ് വി. എം ദേവദാസിന് സി. എസ് ചന്ദ്രിക സമ്മാനിക്കുന്നു

വാരാദ്യ മാധ്യമം പ്രഥമ പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണക്കായി മാധ്യമം റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ദേവദാസിന്റെ ‘കീഴ്ക്ക്കാം തൂക്ക്’ എന്ന കഥയാണ് അര്‍ഹമായത്. പ്രശസ്തിപത്രം മാധ്യമം എഡിറ്റര്‍ വി.എം. ഇബ്രാഹിം കൈമാറി. യു.കെ. കുമാരന്‍ കൊടുങ്ങല്ലൂര്‍ അനുസ്മരണം നടത്തി. അവാര്‍ഡിന് അര്‍ഹമായ കഥയും കഥാകാരനെയും പി.കെ. പാറക്കടവ് പരിചയപ്പെടുത്തി.

ദേവദാസ് വി.എം മറുപടി പ്രസംഗം നിര്‍വഹിച്ചു. റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ പി.എ അബ്ദുല്‍ ഗഫൂര്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, എന്‍. രാജീവ്, പി. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. എം. കുഞ്ഞാപ്പ സ്വാഗതവും കെ.ടി സദറുദ്ദീന്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img