Thursday, June 19, 2025

സതീഷ് കെ. സതീഷിന് നഗരത്തിന്റെ ആദരം

Must Read

കോഴിക്കോട്: നാടകരചയിതാവും സംവിധായകനുമായ സതീഷ് കെ. സതീഷിനെ നഗരപൗരാവലി ആദരിച്ചു. നാടകരചനയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തിലാണ് ആദരം. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങ് നിരൂപകനും നാടകകൃത്തുമായ എന്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു.

സാംകുട്ടി പട്ടംകരി അധ്യക്ഷനായി. സതീഷ് കെ. സതീഷ് സ്‌കൂള്‍പഠനകാലത്ത് തന്നെ നാടകം രചിച്ചിട്ടുണ്ട്. നൂറിലേറെ നാടകങ്ങള്‍ എഴുതി. 26 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആകാശവാണിയില്‍ ഒട്ടേറെ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു. കറുത്തപക്ഷിയുടെ പാട്ട്, പദപ്രശ്നങ്ങള്‍ക്കിടയില്‍, അവളും അയാളും, മുത്തശ്ശിക്കഥ, റോസ്മേരി പറയാനിരുന്നത് എന്നിവയാണ് പ്രധാന നാടകങ്ങള്‍.

വി ബിനോയ്, ശശി നാരായണന്‍, സുനില്‍ അശോകപുരം, സരിത കുക്കു, ഗിരീഷ് പി.സി പാലം, ഗോപാല്‍ മേനോന്‍, സുധീര്‍ അമ്പലപ്പാട് പ്രസംഗിച്ചു. നാടകസത്രത്തിന്റെ വാക്കറ്റം വികൃതി എന്ന നാടകം അരങ്ങേറി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img