Friday, June 27, 2025

സതീശന്‍ പാച്ചേനി അന്തരിച്ചു

Must Read

കണ്ണൂര്‍ :കെ.പി.സി.സി അംഗവും കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനി(54)അന്തരിച്ചു.തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഒക്ടോബര്‍ 19 മുതല്‍ വെന്റിലേറ്ററിലായിരുന്നു.ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്ന് രാവിലെ 11.30-ഓടെ മരണം സംഭവിച്ചു.തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ജീവനക്കാരി റീനയാണ് ഭാര്യ.മക്കള്‍ ജവഹര്‍,സോണിയ.

തളിപ്പറമ്പിനടുത്തുള്ള പാച്ചേനിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനും കര്‍ഷകത്തൊഴിലാളിയുമായിരുന്ന പരേതനായ പാലക്കീല്‍ ദാമോദരന്റേയും മാനിച്ചേരി നാരായണിയുടേയും മകനായി ജനിച്ച മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി കെ.എസ്.യുവിലൂടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.1979ല്‍ പരിയാരം ഗവ.ഹൈസ്‌കൂളില്‍ കെ.എസ്.യു യൂനിറ്റ് രൂപീകരിക്കുകയും അതിന്റെ പ്രസീഡന്റാവുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്.1999ല്‍ കെ.എസ്.യു വിന്റെ സംസ്ഥാനപ്രസിഡന്റായി.2001 മുതല്‍ തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷക്കാലം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു.2016 മുതല്‍ 2021 വരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരേ 1996 ല്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേയ്ക്ക് ആദ്യമായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.2001,2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മലമ്പുഴയില്‍ വി.എസ് അച്യൂതാനന്ദനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു.2016,2021 വര്‍ഷങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img