Sunday, June 22, 2025

സച്ചിന്‍ദേവ് എം.എല്‍.എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാവുന്നു

Must Read

കോഴിക്കോട്: രാജ്യത്തെ പ്രായംകുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രനും കേരള നിയമസഭയിലെ ജൂണിയര്‍ അംഗം സച്ചിന്‍ദേവും ജീവിതയാത്രയില്‍ ഇനി ഒന്നിച്ച്. ഇവരുടെ വിവാഹം കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ 21ാം വയസ്സിലാണ് മേയര്‍ പദവിയില്‍ എത്തിയത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ 20372 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച സച്ചിന്‍ദേവ് എന്ന 27കാരന്‍ സിനിമാനടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയാണ് പരാജയപ്പെടുത്തിയത്. 
ബാലസംഘത്തില്‍ അംഗങ്ങളാവുന്ന കാലം  മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. എസ്.എഫ്.ഐയിലൂടെ സംഘടനാപ്രവര്‍ത്തനം സജീവമായതോടെ അടുപ്പവും വര്‍ധിച്ചു. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കവേയാണ് സച്ചിന്‍ദേവ് ബാലുശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. നിലവില്‍ എസ്.എഫ്.ഐ ദേശീയ ജോയന്റ് സെക്രട്ടറിയാണ്. 
തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആര്യ മേയര്‍ ആവുന്നത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സച്ചിന്‍ദേവ് കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. വിവാഹതിയതി തീരുമാനിച്ചിട്ടില്ല. ഒരു മാസത്തിന് ശേഷം വിവാഹം നടത്തുമെന്ന് സച്ചിന്‍ദേവിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img