ജിദ്ദ :സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി നല്‍കി വരുന്ന നാലാമത് എഞ്ചിനീയര്‍ സി ഹാഷിം അവാര്‍ഡിന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനും ചന്ദ്രിക മുന്‍ പത്രാധിപരുമായ സി.പി സൈതലവി അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. അവാര്‍ഡ്ദാനം കോഴിക്കോട് നടക്കും.തിയതി നിശ്ചയിച്ചിട്ടില്ല.
ഡോ. പുത്തൂര്‍ റഹ്്മാന്‍, എസ് എ എം ബഷീര്‍, ഇ റയീസ് അഹമ്മദ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്.
മുസ്ലിംലീഗ് ദേശീയ കൗണ്‍സിലംഗം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, കാലിക്കറ്റ് എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി അംഗം തുടങ്ങി വിവിധ സാമൂഹിക-സാംസ്‌കാരിക-സന്നദ്ധസംഘടനകളുടെ സാരഥിയായി പ്രവര്‍ത്തിക്കുന്ന സി പി നാല് പതിറ്റാണ്ടിലേറെയായി പത്രപ്രവര്‍ത്തന രംഗത്തുണ്ട് .
ഓര്‍മയുടെ തലക്കെട്ടുകള്‍, സീതിസാഹിബ്-വഴിയും വെളിച്ചവും, അടയാത്ത വാതില്‍, മതം,സമൂഹം,സംസ്‌കാരം-ശിഹാബ് തങ്ങള്‍ (സമാഹാരം) തുടങ്ങി വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഈയിടെ പുറത്തിറങ്ങിയ ഇ അഹമ്മദ് ചരിത്ര ഗവേഷണ ഗ്രന്ഥത്തിന്റെ എഡിറ്ററാണ് . ചന്ദ്രികയിലെ എഴുതാപ്പുറം എന്നപംക്തി ഉള്‍പ്പെടെ ആയിരത്തില്‍പരം രാഷ്ട്രീയ സാമൂഹികലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
മക്കരപറമ്പിലെ പരേതരായ ചിരുതപറമ്പില്‍ ഉണ്ണിക്കോയ, പട്ടിക്കാടന്‍ പാത്തുമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ പ്രസീന. മക്കള്‍: അഫ്താബ് ദാനിഷ്, അദീബ്‌റഷ്ദാന്‍, അഫ്ഹം ജരീഷ്, അര്‍ഹം ദര്‍വീശ്.